We value You...
Onam free gift Thyroid [TSH] Offer Register Here
We value You...
Mhl is a small laboratory network associated with indias best specialty clinical research laboratories and Rajagiri super speciality hospital for telemedicine services . Dealing regular and specialty diagnostic services at coastal area of kodungallur Eriyad, Kara and Asmabi college. We are Providing a full body check up package Starting from just 750/- rupees. Test Profiles included Diabetic Screening HbA1c, lipid, liver, kidney, iron, thyroid, hemogram, calcium. Our official Diagnostic partner Acclin Pathlab Processing and delivering NABL-ICMR accredited reports for you. Also providing Metropolis, Pathcare, Thyrocare services.
ധന സമ്പാദനം മാത്രം ലക്ഷ്യം വച്ചു ബിസിനസ് എന്ന രീതിയിൽ മാത്രം പ്രവർത്തിക്കുന്ന ഒരു സ്ഥാപനമല്ല ഞങ്ങളുടേത്. ഞങ്ങളുടെ പിതാവിന്റെ അസുഖങ്ങളുമായി കേരളത്തിലെ പ്രധാനപെട്ട ആശുപത്രി വരാന്തകളിൽ വര്ഷങ്ങളോളം കയറിയിറങ്ങിയ വേദന നിറഞ്ഞ അനുഭവങ്ങളിൽ നിന്നാണ് ആരോഗ്യമേഖലയിൽ ചെറുതെങ്കിലും ഒരു പ്രസ്ഥാനം എന്ന ആശയം ഉണ്ടായത്. അതിലൂടെ കുറച്ചു പേർക്ക് തൊഴിലും ഒപ്പം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്കു ഞങ്ങളാൽ കഴിയുന്ന സഹായങ്ങളും ചെയ്തു വരുന്നു.
കൊടുങ്ങല്ലൂരും പരിസര പ്രദേശത്തുമുള്ള +2 വിദ്യാഭ്യാസ യോഗ്യതയുള്ള 20 പെൺകുട്ടികൾക്ക് സൗജന്യമായി തിയറിയും മോഡേൺ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രാക്റ്റിക്കലിലൂടെയും പരീക്ഷ എഴുതിച്ചു ലാബ് ടെക്നിഷ്യൻ സർട്ടിഫിക്കറ്റും ട്രെയിനിങ്ങും നൽകി നല്ലൊരു ലാബ് ടെക്നിഷ്യനായി ജോലി ചെയ്യാവുന്ന രീതിയിൽ ഉള്ള കോച്ചിങ്. കോഴ്സും ട്രെയിനിങ്ങും തീർത്തും സൗജന്യമാണ്. പരീക്ഷ ഫീസ് സൗജന്യമല്ല. കൂടാതെ 10000/- രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി അടക്കണം. കോഴ്സും ട്രെയിനിങ്ങും പൂർത്തിയാക്കി വിജയകരമായി പുറത്തിറങ്ങുന്നവർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയ 10000/- രൂപ തിരികെ നൽകും. രണ്ടു വർഷമാണ് കോഴ്സിന്റെ കാലാവധി. പരീക്ഷ കഴിഞ്ഞാൽ 6 മാസം ട്രെയിനിങ് ഉണ്ടാവും. പഠന സമയത്തു ഏതെങ്കിലും രീതിയിൽ ഉള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നവർക്കോ പഠനം പൂർത്തീകരിക്കാത്തവർക്കോ ഒരു കാരണവശാലും സെക്യൂരിറ്റി തുക തിരിച്ചു കിട്ടുകയില്ല. വിജയകരമായി പഠനം പൂർത്തീകരിക്കുന്നവർക്ക് ഞങ്ങളുടെ സ്ഥാപനങ്ങളിൽ തന്നെ ജോലി സാധ്യതയുണ്ടാവും. മറ്റു ലാബുകളിൽ ജോലിക്കുള്ള അസിസ്റ്റന്റ്സും ഉണ്ടായിരിക്കും. സാമൂഹിക പ്രതിബദ്ധതയുള്ള നല്ലൊരു ലാബ് ടെക്നിഷ്യൻ ആവണം എന്നും ഒരു ജോലിയിൽ പ്രവേശിക്കണമെന്ന് അതീവമായി ആഗ്രഹിക്കുന്നവരോ മാത്രം അപേക്ഷിക്കുക. നേരം പോക്കിന് വേണ്ടി അപേക്ഷ അയച്ചു മറ്റൊരാളുടെ അവസരം ഇല്ലാതാക്കരുത്. തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മുതൽ വൈകിട്ടു 4 മണി വരെയാണ് ക്ലാസ്സുകൾ നടക്കുന്നത്. മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അംഗീകരിച്ചു കോഴ്സിൽ ചേരുവാൻ താല്പര്യമുള്ളവർ മാത്രം അപേക്ഷിക്കുക. തിരഞ്ഞെടുക്കപ്പെട്ട പെടുന്നവരെ ഇന്റർവ്യുവിനു വിളിക്കുന്നതാണ്. 10 ജൂൺ 2025 ആണ് അപേക്ഷ അയക്കേണ്ട അവസാന ദിവസം.
വേഗത്തിൽ ജോലി സമ്പാദിക്കണം എന്ന ഉദ്ദേശത്തോടെ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ച് പാസായി ട്രെയിനിങ് കിട്ടാതെയോ സാഹചര്യവശാൽ ജോലി ചെയ്യാൻ പറ്റാതെ വരുകയോ ചെയ്ത സർട്ടിഫിക്കേറ്റ് ഉള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആറ് മാസത്തെ ലാബ് ടെക്നിഷ്യൻ ട്രെയിനിങ്ങ്. ആറു മാസം കൊണ്ട് നല്ലൊരു ടെക്നിഷ്യനായി വാർത്തെടുക്കുന്നു. ഞങ്ങളുടെ തന്നെ സ്ഥാപനങ്ങളിലും സഹോദര സ്ഥാപനങ്ങളിലും ജോലി സാധ്യത ഉണ്ടായിരിക്കും. താല്പര്യമുള്ളവർ ബന്ധപെടുക.
+91 98953 74960